1.29.2010

dream

കുറച്ചു നാള്‍ മുന്‍പ് ഞാന്‍ ഒരു സ്വപ്നം കണ്ടു .അതില്‍ ഞാന്‍ സ്വപ്നം കാണുതായി സ്വപ്നം കണ്ടു .സ്വപ്നത്തിലെ സ്വപ്നത്തില്‍ ഞാന്‍ എന്‍റെ ഇഷ്ടം അവളോട് പറഞ്ഞു .ഇതു വരെ കണ്ട സ്വപ്‌നങ്ങള്‍ പോലെ തന്നെ അവള്‍ അത് നിരാകരിച്ചു .പെട്ടെന്ന് ആരോ എന്നെ പിന്നില്‍ നിന്ന് കുത്തി .സ്വപ്നത്തിലെ സ്വപ്നം ഇവിടെ അവസാനിച്ചു .എനിക്ക് എന്‍റെ കൊലയാളിയെ കണ്ടു പിടിക്കണം .എന്‍റെ സ്വപ്നത്തിലെ സ്വപ്നം തകര്‍ത്ത ആളെ .അതിനായി എനിക്ക് എന്‍റെ സ്വപ്നത്തിനെ ആശ്രയികണം .എന്തൊക്കെയായിരുന്നു എന്‍റെ സ്വപ്‌നങ്ങള്‍ .കൊലയാളിയുടെ  മുഖം എനിക്ക് ഇപ്പോള്‍ കാണാം.എന്തായിരുന്നുവോ എന്‍റെ സ്വപ്നം അത് തന്നെ ആയിരുന്നുവോ എന്നെ കൊന്നത്.ഈ സ്വപ്നത്തിലും ഞാന്‍ കൊല ചെയ്യ പെട്ടു.ഇത്ര ഒക്കെ ആയിട്ടും എന്തോക്കെയയിട്ടും സ്വപ്നം കാണാതിരിക്കാന്‍ എനികായിട്ടില്ല .ഞാന്‍ പിന്നീട് കണ്ട സ്വപ്നങ്ങളിലും കൊല ചെയ്യപെടുകയായിരുന്നു .................iris

No comments:

Followers

Blog Archive