അരുണ്‍ കുമാർ അരവിന്ദ്- മുരളി ഗോപി-ഇന്ദ്രജിത്ത് ത്രയം നിരാശപ്പെടുത്തിയില്ല . പറയാനുള്ളത് ചങ്കൂറ്റത്തോട് കൂടി തന്നെ പറഞ്ഞു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം ..ഒരു പെർഫെക്റ്റ് നോണ്‍ ലീനിയർ സ്റ്റോറി ആയിരുന്നില്ല എങ്കിലും പരിക്കുകളൊന്നും കൂടാതെ സിനിമയെ അതിന്റെ അവസാനത്തിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..
പാത്രശ്രിഷ്ട്ടിയിൽ കാണിച്ചിരിക്കുന്ന അസാമാന്യമായ കൈയടക്കം സിനിമയെ വിപ്ലവാത്മകമായൊരു തലത്തിൽ പ്രതിഷ്ട്ടിക്കുകയാണ് .തങ്ങളുടെ വ്യക്തിത്വങ്ങളെ വാര്തെടുത്ത ഭൂതക്കാലതിന്റെ ഓർമ്മകളിൽ നിന്നാണ് സഖാവ് കൈതേരി സഹദേവനും, ചെഗുവേര റോയിയും വട്ട് ജയനുമൊക്കെ ജനിക്കുന്നത് . അടിയന്തരാവസ്ഥക്കാലതും നെഞ്ചിലെ ചൂടുംചൂടും, ചോര തിളയ്ക്കുന്ന മനസ്സുമായി കമ്മ്യൂണിസത്തെ സ്നേഹിച്ച ഉറച്ച പാർട്ടി പ്രവർത്തകന്റെ മകനാണ് ചെഗുവേര റോയ് .. അധകൃത വർഗ്ഗത്തിന്റെ- അധ്വാനിക്കുന്ന സമൂഹത്തിന്റെ കയ്പ്പുനീർ കലർന്ന ജീവിത യാഥാർത്യങ്ങളിൽ നിന്ന് പിറവിയെടുത്ത കമ്മ്യൂണിസമാണ് സഖാവ് കൈതേരിയുടേത്.
ഒരു സാധാരണക്കാരനായി ജനിച്ചതിനാൽ പണത്തിന്റെയും അധികാരത്തിന്റെയും വില ജീവിതത്തിൽ എത്രത്തോളമുണ്ടെന്നു തിരിച്ചറിഞ്ഞ ബാല്യം.. പണമില്ലാത്തതിന്റെ പേരില് ചികിത്സ നിഷേധിക്കപ്പെട്ട് മരണമടയുന്ന തന്റെ സഹോദരിയുടെ ഓർമകളിൽ നിന്നാണ് അവനീ പ്രതിജ്ഞയെടുക്കുന്നത് . "ഇവിടെ ജീവിക്കണമെങ്കിൽ ഒന്നുകിൽ പൈസ വേണം, അല്ലെങ്കിലൊരു പോലീസുകാരനാകണം " .. വെട്ട് ജയന്റെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.. കൈക്കൂലിക്കാരനും ചട്ടമ്പിയുമായ പോലീസുകാരന്റെ ജനനം ..
ഈ മൂന്ന് കഥാപാത്രങ്ങളുടെയും മാനസികവ്യാപാരങ്ങളിലെ വൈചാത്ര്യങ്ങൾ തന്നെയാണ് കഥയ്ക്ക് വ്യത്യസ്ഥ മാനങ്ങൾ നൽകുന്നത്. സത്യത്തിൽ വട്ട് ജയൻ ഒരു വട്ടൻ തന്നെയാണ്. മാനസിക വിഭ്രാന്തിയുടെ വിവിധ ഭാവങ്ങൾ വളരെ തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്ത ഇന്ദ്രജിത്ത് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.. ഒരു മികച്ച നടനാണെന്ന് താനെന്ന് തെളിയിക്കുന്ന പ്രകടനം വീണ്ടും ..
ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രം (സേതുലക്ഷ്മി ) അവരുടെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഒരുപാട് കൈയ്യടി നേടി. എടുത്തു പറയേണ്ട മറ്റൊന്ന് സഖാവ് സഹദേവൻ കൈതേരിയുടെ റോൾ അനശ്വരമാക്കിയ ഹരീഷ് പേരടിയുടെതാണ്. അസാധ്യ പ്രകടനമായിരുന്നു അദ്ധേഹത്തിന്റെത്. ഒരു പക്ഷെ ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ പിറന്നത് ഈ കോഴിക്കോടുക്കാരനിലൂടെയായിരിക്ക ും.
അല്പ്പമെങ്കിലും വ്യക്തത കുറവുണ്ടായിരുന്നത് രമ്യ നമ്പീശൻ അവതരിപ്പിച്ച ജെന്നിഫർ എന്നാ നഴ്സിന്റെ ക്യാരക്റെരിലായിരുന്നു..അവിടെയു ം ഇവിടെയും തൊടാതെ ഈ ക്യാരക്ട്ടെരിന്റെ ദുരിതപൂർണ്ണമായ ഭൂതക്കാലവും- പ്രതീക്ഷാനിർഭരമായ ഭാവിയും ചിത്രീകരിച്ചത് അത്ര രസകരമായിരുന്നില്ല . ചെഗുവേര റോയിയുടെ കഴിഞ്ഞ കാല ജീവിതം ഒരു സസ്പെൻസ് കണക്കെ സൂക്ഷിക്കാൻ ശ്രമിക്കുക വഴി കഥയുടെ ദൈർഘ്യം അല്പം വര്ധിച്ചതായി തോന്നി.. മാത്രമല്ല ആകാംക്ഷ ജനിപ്പികും വിധം വ്യത്യസ്തമായ ഒരു സസ്പെൻസ് ആയിരുന്നില്ല അത് എന്നുള്ളതും ചെറിയ കല്ലുകടിയായി മാറി..
ചെറിയ വേഷങ്ങൾ ചെയ്ത ജഗദീഷ് , സുരാജ് , ശ്രീജിത്ത് രവി , ബൈജു, സുധീർ കരമന, അനുശ്രീ, അഹമ്മദ് സിദ്ധിക്ക് തുടങ്ങിയവരും നിരാശപ്പെടുത്തിയില്ല..
മുരളി ഗോപി എന്ന അതുല്യപ്രതിഭ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുന്നു.. എഴുത്തുകാരനായും- തളരാത്ത പോരാട്ട വീര്യം മനസ്സിൽ സൂക്ഷിക്കുന്ന 'ചെഗുവേര ' കഥാപാത്രമായും അണിയറയ്ക്ക് മുൻപിലും പിന്നിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും വിമർശന ശരങ്ങലെറിയുന്ന കഥാകൃത്ത് ചില രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയും ആത്മീയ വ്യവസായ സ്വരൂപങ്ങളുടെയും നേർക്കാണ് ഇത്തവണ വിരൽ ചൂണ്ടുന്നത് .. ഇടതുപക്ഷത്തിലെ ഇടതിനെയും-വലതിനെയും വ്യംഗ്യമായി അവതരിപ്പിച്ചുകൊണ്ട് കൂട്ടത്തിൽ രക്തരഹിത വിപ്ലവം നയിക്കുന്ന ഒരു ബദൽ രാഷ്ട്രീയ വ്യവസ്ഥിതിയും ആശയപരമായി സംയോജിപ്പിക്കുന്നതോടെ കഥയും, കഥാപശ്ചാത്തലവും മലയാളികൾക്ക് അത്രകണ്ട് അപരിചിതമായി തീരാനിടയില്ല.. നിർണ്ണായകമായ ശസ്ത്രക്രിയയിൽ പരിമിതമായ അറിവുകളാൽ പരാജയപ്പെടുന്ന ഒരു യുവഡോക്ടറെ ചിത്രീകരിക്കുക വഴി വിമർശനങ്ങളുടെ കുന്തമുന വളരെ മൂർച്ചയേറിയതാണെന്ന് കഥാകൃത്ത് തെളിയിക്കുന്നു. എത്ര തീക്ഷ്ണമായ കഥാഗതിയായാലും യാഥാസ്ഥിതികതയോട് കൂടി അവതരിപ്പിക്കാനുള്ള കഥാകാരന്റെ കഴിവിനെപ്പറ്റി പറയാതിരിക്കാൻ വയ്യ.. അപ്രതീക്ഷിതമായെത്തിയ നർമ്മശകലങ്ങളും ഏറെ ആസ്വദിച്ചു..
ഇതൊരു രാഷ്ട്രീയ സിനിമയല്ല , മറിച്ച് രാഷ്ട്രീയമാനങ്ങളുള്ള ജീവിതങ്ങളുടെ കഥയാണ് ..
വാൽക്കഷ്ണം: സിനിമയായാൽ എന്റർടെയിൻമെന്റ് ആവണം .. ഈ എന്റർടെയിൻമെന്റ് എന്നുവെച്ചാൽ തൊലികളയാത്ത അരക്കിലോ പുളിച്ച തെറിയും, പിന്നെ ഒരു മേമ്പോടിക്കായി കുറെ 'ഇരു തല' പ്രയോഗങ്ങളും കള്ള് - കഞ്ചാവ് മുതലായവ ചേർന്ന ഒരു അവിയലാവണമെന്ന് വാശിപിടിക്കുന്ന ഇവിടത്തെ so called ബൂർഷ്വാസി പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ട്ടപ്പെടില്ല ...ഞാൻ ഗ്യാരണ്ടി.. —
പാത്രശ്രിഷ്ട്ടിയിൽ കാണിച്ചിരിക്കുന്ന അസാമാന്യമായ കൈയടക്കം സിനിമയെ വിപ്ലവാത്മകമായൊരു തലത്തിൽ പ്രതിഷ്ട്ടിക്കുകയാണ് .തങ്ങളുടെ വ്യക്തിത്വങ്ങളെ വാര്തെടുത്ത ഭൂതക്കാലതിന്റെ ഓർമ്മകളിൽ നിന്നാണ് സഖാവ് കൈതേരി സഹദേവനും, ചെഗുവേര റോയിയും വട്ട് ജയനുമൊക്കെ ജനിക്കുന്നത് . അടിയന്തരാവസ്ഥക്കാലതും നെഞ്ചിലെ ചൂടുംചൂടും, ചോര തിളയ്ക്കുന്ന മനസ്സുമായി കമ്മ്യൂണിസത്തെ സ്നേഹിച്ച ഉറച്ച പാർട്ടി പ്രവർത്തകന്റെ മകനാണ് ചെഗുവേര റോയ് .. അധകൃത വർഗ്ഗത്തിന്റെ- അധ്വാനിക്കുന്ന സമൂഹത്തിന്റെ കയ്പ്പുനീർ കലർന്ന ജീവിത യാഥാർത്യങ്ങളിൽ നിന്ന് പിറവിയെടുത്ത കമ്മ്യൂണിസമാണ് സഖാവ് കൈതേരിയുടേത്.
ഒരു സാധാരണക്കാരനായി ജനിച്ചതിനാൽ പണത്തിന്റെയും അധികാരത്തിന്റെയും വില ജീവിതത്തിൽ എത്രത്തോളമുണ്ടെന്നു തിരിച്ചറിഞ്ഞ ബാല്യം.. പണമില്ലാത്തതിന്റെ പേരില് ചികിത്സ നിഷേധിക്കപ്പെട്ട് മരണമടയുന്ന തന്റെ സഹോദരിയുടെ ഓർമകളിൽ നിന്നാണ് അവനീ പ്രതിജ്ഞയെടുക്കുന്നത് . "ഇവിടെ ജീവിക്കണമെങ്കിൽ ഒന്നുകിൽ പൈസ വേണം, അല്ലെങ്കിലൊരു പോലീസുകാരനാകണം " .. വെട്ട് ജയന്റെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.. കൈക്കൂലിക്കാരനും ചട്ടമ്പിയുമായ പോലീസുകാരന്റെ ജനനം ..
ഈ മൂന്ന് കഥാപാത്രങ്ങളുടെയും മാനസികവ്യാപാരങ്ങളിലെ വൈചാത്ര്യങ്ങൾ തന്നെയാണ് കഥയ്ക്ക് വ്യത്യസ്ഥ മാനങ്ങൾ നൽകുന്നത്. സത്യത്തിൽ വട്ട് ജയൻ ഒരു വട്ടൻ തന്നെയാണ്. മാനസിക വിഭ്രാന്തിയുടെ വിവിധ ഭാവങ്ങൾ വളരെ തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്ത ഇന്ദ്രജിത്ത് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.. ഒരു മികച്ച നടനാണെന്ന് താനെന്ന് തെളിയിക്കുന്ന പ്രകടനം വീണ്ടും ..
ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രം (സേതുലക്ഷ്മി ) അവരുടെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഒരുപാട് കൈയ്യടി നേടി. എടുത്തു പറയേണ്ട മറ്റൊന്ന് സഖാവ് സഹദേവൻ കൈതേരിയുടെ റോൾ അനശ്വരമാക്കിയ ഹരീഷ് പേരടിയുടെതാണ്. അസാധ്യ പ്രകടനമായിരുന്നു അദ്ധേഹത്തിന്റെത്. ഒരു പക്ഷെ ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ പിറന്നത് ഈ കോഴിക്കോടുക്കാരനിലൂടെയായിരിക്ക
അല്പ്പമെങ്കിലും വ്യക്തത കുറവുണ്ടായിരുന്നത് രമ്യ നമ്പീശൻ അവതരിപ്പിച്ച ജെന്നിഫർ എന്നാ നഴ്സിന്റെ ക്യാരക്റെരിലായിരുന്നു..അവിടെയു
ചെറിയ വേഷങ്ങൾ ചെയ്ത ജഗദീഷ് , സുരാജ് , ശ്രീജിത്ത് രവി , ബൈജു, സുധീർ കരമന, അനുശ്രീ, അഹമ്മദ് സിദ്ധിക്ക് തുടങ്ങിയവരും നിരാശപ്പെടുത്തിയില്ല..
മുരളി ഗോപി എന്ന അതുല്യപ്രതിഭ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുന്നു.. എഴുത്തുകാരനായും- തളരാത്ത പോരാട്ട വീര്യം മനസ്സിൽ സൂക്ഷിക്കുന്ന 'ചെഗുവേര ' കഥാപാത്രമായും അണിയറയ്ക്ക് മുൻപിലും പിന്നിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും വിമർശന ശരങ്ങലെറിയുന്ന കഥാകൃത്ത് ചില രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയും ആത്മീയ വ്യവസായ സ്വരൂപങ്ങളുടെയും നേർക്കാണ് ഇത്തവണ വിരൽ ചൂണ്ടുന്നത് .. ഇടതുപക്ഷത്തിലെ ഇടതിനെയും-വലതിനെയും വ്യംഗ്യമായി അവതരിപ്പിച്ചുകൊണ്ട് കൂട്ടത്തിൽ രക്തരഹിത വിപ്ലവം നയിക്കുന്ന ഒരു ബദൽ രാഷ്ട്രീയ വ്യവസ്ഥിതിയും ആശയപരമായി സംയോജിപ്പിക്കുന്നതോടെ കഥയും, കഥാപശ്ചാത്തലവും മലയാളികൾക്ക് അത്രകണ്ട് അപരിചിതമായി തീരാനിടയില്ല.. നിർണ്ണായകമായ ശസ്ത്രക്രിയയിൽ പരിമിതമായ അറിവുകളാൽ പരാജയപ്പെടുന്ന ഒരു യുവഡോക്ടറെ ചിത്രീകരിക്കുക വഴി വിമർശനങ്ങളുടെ കുന്തമുന വളരെ മൂർച്ചയേറിയതാണെന്ന് കഥാകൃത്ത് തെളിയിക്കുന്നു. എത്ര തീക്ഷ്ണമായ കഥാഗതിയായാലും യാഥാസ്ഥിതികതയോട് കൂടി അവതരിപ്പിക്കാനുള്ള കഥാകാരന്റെ കഴിവിനെപ്പറ്റി പറയാതിരിക്കാൻ വയ്യ.. അപ്രതീക്ഷിതമായെത്തിയ നർമ്മശകലങ്ങളും ഏറെ ആസ്വദിച്ചു..
ഇതൊരു രാഷ്ട്രീയ സിനിമയല്ല , മറിച്ച് രാഷ്ട്രീയമാനങ്ങളുള്ള ജീവിതങ്ങളുടെ കഥയാണ് ..
വാൽക്കഷ്ണം: സിനിമയായാൽ എന്റർടെയിൻമെന്റ് ആവണം .. ഈ എന്റർടെയിൻമെന്റ് എന്നുവെച്ചാൽ തൊലികളയാത്ത അരക്കിലോ പുളിച്ച തെറിയും, പിന്നെ ഒരു മേമ്പോടിക്കായി കുറെ 'ഇരു തല' പ്രയോഗങ്ങളും കള്ള് - കഞ്ചാവ് മുതലായവ ചേർന്ന ഒരു അവിയലാവണമെന്ന് വാശിപിടിക്കുന്ന ഇവിടത്തെ so called ബൂർഷ്വാസി പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ട്ടപ്പെടില്ല ...ഞാൻ ഗ്യാരണ്ടി.. —
No comments:
Post a Comment