oru kuttikkadha...
" മണ്ണാങ്കട്ടയും കരിയിലയും"
ഒരിടത്തൊരു മണ്ണാങ്കട്ട ഉണ്ടായിരുന്നു. ഒരിക്കൽ ഏതോ ഒരു കാറ്റത്ത് അവളുടെ അടുക്കൽ ഒരു കരിയില പറന്നു വന്നു. അവർ സുഹൃത്ത്‌ക്കളായി.
കരിയില കാറ്റിനെപ്പറ്റിയും മഴയെപ്പറ്റിയും കാറ്റിന്റെ ചിറകിലേറി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളെപ്പറ്റിയുമൊക്കെ സംസാരിച്ചു. മണ്ണാങ്കട്ട അതൊക്കെ ആവേശത്തോടെ കേട്ടിരുന്നു. അവൾക്കും മഴയും കാറ്റുമൊക്കെ വളരെ ഇഷ്ട്ടമായിരുന്നു, എന്നാൽ മഴ വന്നാൽ ഓടിയൊളിക്കും, മഴ നനഞ്ഞില്ലാതായാലോ....
അങ്ങനെ ഒരിക്കെ നാളുകൾക്ക് ശേഷം അതിശക്തമായി മഴപെയ്തു, അവൾ സന്തോഷത്തോടെ കരിയിലയെ വിളിച്ചത് കാട്ടികൊടുത്തു. അവൻ ആവേശത്തോടെ ആ മഴയിലിറങ്ങി നനഞ്ഞു. എന്നാൽ മഴയോടുള്ള ഭയം അപ്പോഴേക്കും അവളെ കീഴടക്കിയിരുന്നു. അവൾ വേഗം തന്റെ കൂട്ടിലൊളിച്ചു.
അവൻ യാത്ര പറഞ്ഞിറങ്ങിയ ദിവസം അവൾ അവനോടു ചോദിച്ചു-
"നിനക്ക് എന്താകാനാണിഷ്ട്ടം"
-"എനിക്ക് കാറ്റാകണം"
-"നിനക്കതു പറ്റും, തീരെ ഭാരമില്ലല്ലോ "
സ്വപ്നങ്ങളുമായി തർക്കിക്കുകയായിരുന്നു അവളപ്പോൾ
-"നിനക്കും അതുപറ്റും, മഴയിലലിഞ്ഞ് മണ്ണായി കാറ്റിന്റെ ചിറകിലേറാൻ"
- "വേണ്ട, എനിക്കത് പറ്റില്ല്ല, മഴയും കാറ്റും എനിക്കിഷ്ട്ടമാണ് . പക്ഷെ ആ സ്വാതന്ധ്ര്യത്തിനുമപ്പുറം എന്റെ ഈ അവസ്ഥയെ ഞാൻ സ്നേഹിക്കുന്നു "
തർക്കത്തിൽ അവൾ ജയിച്ചുഎന്നവനു മനസ്സിലായി. അങ്ങനെ വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ അവർ പിരിഞ്ഞു.
കാലം കടന്നു പോയി.. കരിയില കാറ്റായി ഋതുഭേധങ്ങളിലൂടെ സഞ്ചരിച്ചുക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ തന്റെ സുഹ്ര് ത്തിനെത്തേടി അവൻ വീണ്ടുമെത്തി.. അവൻ അവിടെ കണ്ടത് തന്നെ തിരിച്ചറിയാത്തവിധം, കാറ്റിന്റെയും മഴയുടെയും സ്പർശനമേല്ക്കാത്തവിധം, കല്ലായി മാറിയ തന്റെ സുഹൃത്തിനെയാണ് .. മഴയിൽ അലിയാമായിരുന്നിട്ടും , കാറ്റിന്റെ ചിറകേറാമായിരുന്നിട്ടും അവൾ കല്ലിന്റെ കാഠിന്യത്തിൽ, ആ ഉറച്ച തടവറക്കുള്ളിൽ തന്റെ സ്വപ്നങ്ങളെ വരിഞ്ഞുക്കെട്ടി..
ഇന്നോളം ഒരു മണ്ണാങ്കട്ടയും കാറ്റായി മാറിയിട്ടില്ലത്രേ,
ഒരു പക്ഷെ അവൾ കാറ്റിനെയും മഴയെയും ജയിച്ചതുമാവാം..
കരിയില തന്റെ യാത്ര തുടർന്നു.. മഴ പലപ്പോഴായി പെയ്തുക്കൊണ്ടിരുന്നു.. മണ്ണാങ്കട്ട പാറപോലെ ഉറച്ചു തന്നെ കിടന്നു...
- A R