3.28.2013

പരീക്ഷയുടെ തലേന്നു രാത്രി. ഹോസ്റ്റൽമുറിയിൽ ജോൺ അബ്രഹാം അർദ്ധബോധാവസ്ഥയിൽ വന്നു കയറി. നേരെ എന്റെ കട്ടിലിൽ കയറിക്കിടന്നു.കിടന്നപാടേ ഉറങ്ങിപ്പോയി. ഞാൻ വായിച്ചുകൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ ജോൺ ചാടി എഴുന്നേൽക്കുന്നു. പോക്കറ്റിൽനിന്ന് ചില്ലറപ്പൈസ എടുത്ത് ജനലിൽക്കൂടി പുറത്തേക്ക് എറിയുന്നു. തിരികെ വന്നു കിടന്ന് സുഖമായി ഉറങ്ങുന്നു. എനിക്കു വിഷമം തോന്നി. ബീഡിക്കു കാശില്ലാത്ത കാലം. ജനലിനു താഴെ കാടും പടലുമാണ്. ആ കാശു പോയി! പിറ്റേന്നുണർന്നപ്പോൾ ഞാൻ ജോണിനോട് ആ വിചിത്രപ്രവൃത്തിയുടെ കാരണം തിരക്കി. അപ്പോൾ ജോൺ: “കയ്യിൽ കാശുണ്ടെങ്കിൽ ഉറക്കം ശരിയാവില്ലെടാ.”
Balachandran Chullikad

No comments:

Followers